One Day Trip to Yelagiri from Bangalore.


ബാംഗ്ലൂർ To  യെലഗിരി ഒരു ബൈക്ക് യാത്ര 







"അതി രാവിലെ ബാംഗ്ലൂരിൽ നിന്നും ബൈക്കിൽ യാത്ര പുറപ്പെട്ടത്‌ , ഹോസൂർ കൃഷ്ണഗിരി വഴി നേരെ യെലഗിരി. അവിടെ മൊത്തത്തിൽ ഒന്നു കണ്ടു രാത്രി ഏതേലും കുന്നിൽ പുറത്തു കിടന്നുറങ്ങി പിറ്റേ ദിവസം പതുക്കെ തിരിച്ചു ബാംഗ്ലൂർ അതായിരുന്നു പ്ലാൻ "
രാവിലെ അഞ്ചു മണിക്ക് തന്നെ ഞങ്ങൾ യാത്ര ആരംഭിച്ചു പിന്നെ കൃഷ്ണഗിരിക്ക് അടുത്ത് ഒരു ചായ കുടിക്കാൻ നിർത്തി അതിനിടയിൽ ഒരു ഫോട്ടോ പിടുത്തവും അതുകഴിഞ്ഞു വീണ്ടും യാത്ര തുടർന്നു ..സേലം ബാംഗ്ലൂർ റോഡ്‌ രാവിലെ ആയധിനാൽ വലിയ തിരക്കില്ല കൃഷ്ണഗിരിയിൽ നിന്നും ചെന്നൈ റോഡിൽ കയറിയതും പിന്നെ വാഹനങ്ങൾ നന്നേ കുറവ് അറിയാതെ ബൈക്കിന് വേഗത കൂടിവന്നു ..
റോഡിനു ചുറ്റിലും യുക്കലി മരങ്ങൾ അതിനുനടുവിലൂടെ ചുരം കയറുമ്പോൾ യുക്കാലിയുടെ സുഗന്ധം വല്ലാത്ത ഒരു ഫീൽ ആയിരുന്നു പിന്നെ തണുപ്പും ....മുകളിൽ എത്തിയപ്പോൾ എല്ലാവർക്കും നല്ല വിശപ്പ്‌ മസാല ദോശയും കാപ്പിയും അടിച്ചു. ചായ കടയുടെ പരിസരത്തു കൊച്ചു കൊച്ചു പഴ കടകൾ കാണുംബോൾ തന്നെ കൊതിയാവും എന്ത് കഴിക്കണം എന്നലോജിച്ചു കുറച്ചു നേരം അതിന്റെ മുനിൽ നിന്ന്നും പിന്നെ സീതപഴവും ചക്കയും വാങ്ങി യാത്ര വീണ്ടു തുടർന്നു ...
പുംഗാനൂര്‍ തടാകം അതായിരുന്നു അടുത്ത ലഷ്യം യെലഗിരിലെ പ്രധാന ആകർഷണം ഉള്ളിൽ കയറിയപ്പോൾ വലിയ പുതുമ ഒന്നും തോനിയില്ലേ പിന്നെ കുറച്ചു നേരം അവിടെ ഇരുന്ന് കൊച്ചു വർത്തമാനം പറഞ്ഞു ഇരുന്നു ...ബൈക്ക് എടുത്ത്‌ വിണ്ടും യാത്ര തുടർന്നു പിന്നെ ലക്ഷ്യങ്ങൾ ഒന്നും ഇല്ലാതായി ..അലഞ്ഞു തിരിയാൻ തുടങ്ങി ...അങ്ങനെ കറങ്ങി നടക്കുംബോയാണ് ഒരു ചെറിയ ഒരു തടാകം കണ്ടത് അവിടെ ആണേൽ കുറച്ചു കുട്ടികൾ കുളിക്കുന്നത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കില അവിടെ ചാടിയിറങ്ങി കുളിച്ചു നല്ല വായിൽ ആയതു കൊണ്ട് കുറെ നേരം അവിടെ വെള്ളത്തിൽ തന്നെ അയിരുന്നു ...
ഉച്ച ഭക്ഷണം കഴിച്ചു കുറച്ചു ദൂരം പോയപ്പോൾ ആ റോഡിൻറെ അറ്റം ഒരു കാട്ടിൽ ചെന്നെത്തി ..അതൊരു വല്ലാത്ത ഒരു അനുഭൂതി തന്നെ ആയിരുന്നു ...പടുകൂറ്റൻ
യുക്കാലി മരങ്ങൾ അതിനു നടുവിലൂടെ ബൈക്ക് പോകാൻ പറ്റുന്ന അത് വര പോകണം എന്നായി തീരുമാനം. പിന്നെ ഒന്നും നോക്കാതെ മുന്നോട്ടു പിടിച്ചു
യുക്കാലിയുടെ സുഗന്തം കുളിർമയെകി ...കുറച്ചു ദൂരം പോയപ്പോൾ ഒരു ആ ട്ടിടയൻ കുറച്ചു ആടുകളുമായി അത് വഴി വന്നു ..വണ്ടി നിർത്തി എന്തേലും കാണാൻ ഉണ്ടോ ചേട്ടാ എന്ന് ചോദിച്ചപ്പോൾ സ്നേഹത്തിന്റെ നല്ല ഭാഷയിൽ അദ്ദേഹം പറയുകയാ ഇതാ ആ കാണുന്ന കുളം ഉണ്ടല്ല്ലോ കുറച്ചു നേരം കഴിഞ്ഞാൽ കരടികൾ വന്നു വെള്ളം കുടിക്കുന്നത് കാണാം ...അയ്യോ .കരടിയോ ..."പേടിക്കേണ്ട കുട്ടികൾ ഉണ്ടേൽ മാത്രേ അത് ആക്രമിക്കു" ... രാത്രിയിൽ താങ്ങാൻ പറ്റിയ സ്ഥലം ഇവടെ എവിടേലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ കുറച്ചു ദൂരെ ഒരു മല കാണിച്ചു തന്നു അവിടെ സുരക്ഷിതമായി കിടക്കാം അവിടെ ആരുടെയും ശല്ല്യം ഉണ്ടാവില്ല ...പിന്നെ കുറച്ചു ഭക്ഷണവും വെള്ളവും വാങ്ങി ചെറിയ പാറകൾ കയറി ചെന്ന് എത്തിയത് ഒരു വലിയ പാറപ്പുറത്ത്
വേനൽ കാലം ആയതിനാൽ തണുപ്പ് കുറവായിരുന്നു സ്ലീപിംഗ് ബാഗ്‌ വിരിച്ചു
ആകശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടന്നു ....അതിരാവിലെ സുര്യോധയം കണ്ടു എണീറ്റ്‌ ഒരു ചെറിയ നടത്തം കഴിഞ്ഞു നേരെ ബാംഗ്ലൂർ യാത്ര തിരിച്ചു. ..



























































Comments