Pearl Valley (Muthyalamaduvu)

 വീണ്ടും വീക്കെൻഡ് ...ബാംഗ്ലൂരിനടുത്തുള്ള ഏതെങ്കിലും ഒരുസ്ഥലം ഗൂഗിളിൽ തപ്പി എടുക്കുക അങ്ങോട്ടു പോകുക അതാണ് പതിവ് .
ഇത്തവണ കണ്ടത്  പേൾ വാലി എന്ന ചെറിയ ഒരു വെള്ളച്ചാട്ടം എന്നു പറയാൻ പറ്റില്ല എന്നാലും അങ്ങനെ ഒരു സ്ഥലം കൂടെ തട്ടേകരേ എന്ന തടാകവും. 
 രാവിലെ ആറുമണിക്ക് ബൈക്ക് ഓടി തുടങ്ങി മാർത്തഹള്ളിയിൽ നിന്നും നേരെ സിൽക്ബോർഡ് വഴി ബന്നേര്‍ഗട്ട അവിടുന്ന് തട്ടേക്കാരെ.
ബന്നേര്‍ഗട്ട എത്തിയതും ഒരു തട്ടു കടയിൽ വണ്ടി ചവിട്ടി നിർത്തി നല്ല ദോശയും  ചട്ടിണിയും ഓരോ കാപ്പിയും തട്ടി. യാത്ര തുടർന്നു.ബാംഗ്ലൂരിന്റെ മാർബിൾ ഗ്രാനൈറ്റ് കച്ചവട കേന്ദ്രമായ ജിഗിനി വഴി യായിരുന്നു  യാത്ര.
ജിഗണി യിൽ നിന്നും ഉൾഗ്രാമത്തിലൂടെയാണ് ഗൂഗ്‌ൾ മാപ് വഴികാണിക്കുന്നതു ഒട്ടും നിരാശപെടുത്താത്ത വഴികൾ ആയിരിന്നു കുറചു  ദൂരം ചെന്നപ്പോൾ വണ്ടി ഒരു കുന്നിൻ മുകളിൽ എത്തി പിന്നെ ഒന്നും നോക്കില്ല വണ്ടി നിർത്തി നേരെ ഓടി കയറി ഒരു പാറപുറത്തു കയറി നിന്ന്  "കൂ കൂ ....കു .....ഹായ്  ഹായ്..ആആആആ.........ജിനുആണ് കൂവലിനു തുടക്കം ഇട്ടത് ...പിന്നെ കുറച്ചു നേരം ആരും ഇല്ലാത്ത പാറ  പുറത്തു നിന്നുകൊണ്ട് കുറച്ചുനേരംഎന്തൊക്കയോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു......കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും വണ്ടി എടുത്തു കറങ്ങി ...

കുറച്ചു പോയപ്പോഴത്തേക്കു ഒരു കിടിലൻ ആൽമരം . റോഡരികിൽ ഒറ്റപെട്ടു കിടക്കുകയാണ് ആൽമരം മറിച്ചൊന്നും ആലോചിച്ചില്ല വണ്ടി മരച്ചുവട്ടിൽ ഓഫാക്കി. പിന്നെ പടം പിടുത്തം  ഇല്ലാതെ എന്തു യാത്ര ചറപറാ പോസ് ഞാനും വിട്ടുകൊടുത്തില്ല...
കിടന്നും നിന്നും ആൽമരത്തിൽ  തൂങ്ങിയും എല്ലാം ഫോട്ടോ എടുത്തു ,പിന്നെ അല്പം വിശ്രമം ,അവിടം മടുത്തു തുടങ്ങി അടുത്ത തട്ടകം നോക്കി ഞങ്ങൾ യാത്ര തുടർന്നു.......
 കുറച്ചു  ദൂരമേ ആയുള്ളൂ  റോഡിനിരുവശവും കാട് കൊടും കാട് കൂടെ ഇടക്കിടെ വന്യമൃഗത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ബോർഡും ആന റോഡ് ക്രോസ്സ് ചെയ്തു പോകും എന്നൊക്കെ പറഞ്ഞു കൊണ്ടു ബോർഡ് കണ്ടു ....ആന പോയിട്ട് ഒരു പട്ടി  പോലും ഇല്ലാത്ത കൊടും കാട്...... 
അൽപ്പ ദൂരം പോയപ്പോൾ തട്ടേക്കാരെ മഹാദേസ്വാര അമ്പല മുറ്റത്തെത്തി  ഞങ്ങൾ അവിടെ കണ്ട ഒരു വൃദ്ധനോട് വെറുതെ കുശലം ചോദിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു
ഇവിടെ ആന യോ മറ്റു വന്യ മൃഗങ്ങളോ വരോ? ....അതൊലൊക്കെഅങ്ങു ദൂരെ ആണെന്ന് പറഞ്ഞു കൈചൂണ്ടി കാണിച്ചു .... ഞങ്ങളെ കണ്ടതും മര ചില്ലയിൽ ചുമ്മാ ഇരുന്ന കുരങ്ങാമർ താഴ്ക്കിറങ്ങി ഭക്ഷണം  എന്തേലും ഉണ്ടാകും എന്നു കരുതിയാണ് ...പിന്നെ ഞങ്ങളുടെ കയ്യിൽ നിന്നും വല്ലതും കിട്ടും....!
തട്ടേക്കാരെ തടാകക്കരയിലേക്ക് വണ്ടി ഇറക്കി .. വിശാലമായി പരന്നു  കിടക്കുന്ന ശാന്തമായ തടാകം ഒന്നുരണ്ടു വലിയ കേക്കുകൾ പിന്നെ തകർന്നു കിടക്കുന്ന ഒരു പഴയ അമ്പലത്തിന്റെ അവശിഷ്ടങ്ങൾ ഉണങ്ങി നശിച്ച വലിയ മരത്തിന്റെ കുറ്റി കൾ  പിന്നെ പതിവ് പോലെ മദ്യ കുപ്പികൾ ഇതൊക്കെ ആണ് അവിടെ ഒറ്റനിട്ടത്തിൽ കാണാൻ കഴിയുന്ന കാഴ്ചകൾ ...ചെറിയ മഴക്കാറുണ്ട് തണുത്ത കാറ്റിനു വേഗത കൂടിയും കുറഞ്ഞു വെയിൽ വന്നും പോയും കൊണ്ടിരിക്കുന്നു ....
അവിടെ അല്പനേരം ഒന്നു മയങ്ങി കിടന്നു....ഞങ്ങളെ പോലെ തെണ്ടാൻ ഇറങ്ങിയ ഏതോ ഒരു കൂട്ടം അപ്പുറത്തെ കരയിലൂടെ നടക്കുന്നുണ്ടായിരുന്നു ...

അടുത്ത ലഷ്യം മുത്യാല മടവു ആണ്  ബാംഗ്ലൂരിൽ നിന്ന് 43 കിലോമീറ്റർ അകലെയാണ് മുത്യാല മടവു സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് ഹോസൂർ റോഡിലൂടെ സഞ്ചരിച്ച് ഇലക്ട്രോണിക് സിറ്റി കഴിഞ്ഞ് ചന്ദ്രാപുരയിൽ നിന്ന് അനേക്കൽ വഴി ഇവിടെ എത്തിച്ചേരാനാവും.അൽപ്പദൂരം സഞ്ചരിച്ചപ്പോൾ പഞ്ചായത്തുവക പണപിരിവ് അഞ്ചു രൂപ  ഇരുവശവം നല്ല പച്ചപ്പ്‌ പിരിച്ച കാട്ടിലൂടെയാണ് യാത്ര നല്ല തണലും തണുപ്പും ഒരുപോലെ അനുഭവിക്കാൻ പറ്റുന്ന യാത്ര വഴിയിൽ അവിടെഇവിടെയൊക്കെ ആയിട്ട് ആളുകൾ ഫോട്ടോ പിടുത്തം തകൃതിയായിട്ട് നടക്കുന്നുണ്ട് ....റോഡ് നേരെ എത്തുന്നത് മയൂരാ  ഹോട്ടലിലേക്കാണ് അവിടെ കുന്നിന്റെ ചരുവിൽ പണിത റെസ്റ്റോറന്റിൽ നിന്നും ഉള്ള കാഴ്ച അതിമനോഹരം ആണ് ...സുന്ദരമായ ചെറിയ ഒരു വെള്ളച്ചാട്ടമാണ് മുത്യാല മടവു. പേൾ വാലിയെന്നും ഇത് അറിയപ്പെടുന്നു.പവിഴം എന്ന് അർത്ഥം വരുന്ന മുത്യാല, കുളം എന്ന് അർത്ഥം വരുന്ന മടവു എന്നി കന്നഡ വാക്കുകളിൽ നിന്നാണ് ഈ സ്ഥലത്തിന് ആ പേര് ഉണ്ടായത്. ഇവിടം മഴക്കാലത്തു  സന്ദർശിക്കുന്നതാണ് ഏറ്റവും നല്ലത് .പടികൾ ഇറങ്ങി തുടങ്ങി വലിയ ഒച്ചയും ആരവനും ഒന്നും കേൾക്കാൻ ഇല്ല ...സാധാരണ വിനോദസഞ്ചാര സ്ഥലങ്ങളെ പോലെ ഒട്ടും തിരക്കില്ല ...പടികൾ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ അടുത്ത്  എത്തി വെള്ളം നന്നേ കുറവ്  "അയ്യേ....ഇതാണോ വെള്ളച്ചാട്ടം.....ആരെടാ ഇതിനെ വെള്ളച്ചാട്ടം എന്നു പറഞ്ഞത് അവനെ എങ്ങാനും അപ്പൊ കയ്യിൽ കിട്ടിയിരുന്നേൽ അവിടെ വച്ചു തന്നെ തല്ലിക്കൊല്ലും" എന്ന്  പുറകിൽ നിന്നും ഒരു ആരോ  പിറു പിറുത്തു ...എന്തോന്നെടെ ഇതു പൈപ്പ് തുറന്നിട്ടാൽ ഇതിലും കൂടുതൽ വെള്ളം കാണുമല്ലോ ....ആ എന്തായാലും ചമ്മി ഇനി ആരോടും പറയേണ്ട ...വാ കുറച്ചു നേരം ഇവിടെ ഇരിക്കാം ...നല്ല കാറ്റ് ക്ഷിണം അങ്ങു മാറട്ടെ.....ഇല്ല ഞങ്ങൾ മാത്രം അല്ല അവിടെ വന്നിറങ്ങുന്ന എല്ലാ ആളുകളുടെയും മുഖത്തു നിന്നും  ഞങ്ങൾക്കു അതു മനസിലായി എല്ലാരും ചമ്മൽ മാറ്റൽ വളരെ കഷ്ട്ടപെടുന്നുണ്ടായിരുന്നു ....കുടുംബസമേതം ടൂർ വന്നവർ പൊട്ടിച്ചിരിക്കുകയാണ് ഇതു  കണ്ടപ്പോൾ ....
കാട്ടിലേക്ക് ട്രക്കിങ് റൂട്ട്  ഉണ്ടെന്നറിഞ്ഞ ഞങ്ങൾ അതൊന്നു പരീക്ഷിക്കാം എന്നു കരുതി കുറച്ചു നടന്നു...കാനനഭംഗി ആസ്വധിക്കാൻ  പോയ ഞങ്ങൾ കണ്ടതാവട്ടെ വലിച്ചെറിഞ്ഞ മാലിന്യങ്ങളും മദ്യക്കുപ്പിയും ....ആ യാത്ര അവിടെ മുഷുപ്പിച്ചു ..പിന്നെ തിരിച്ചു പടികൾ കയറിതുടങ്ങി അപ്പോഴും ആളുകൾ അങ്ങോട്ടു വരുന്നുണ്ടായിരുന്നു  മ്മ് പോ പോ  പോയ്‌ ചമിട്ടുവാ ....


























Comments